തിരുവനന്തപുരം: സഹോദരന്റെ സ്കൂൾബസ് തട്ടി രണ്ടര വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകരയിലെ കുറ്റിയാണിക്കാട് സ്വദേശി അനീഷിന്റെയും അശ്വതിയുടെയും മകൻ വിഘ്നേഷാണ് മരിച്ചത്. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |