SignIn
Kerala Kaumudi Online
Thursday, 19 September 2024 1.34 AM IST

നടിയോട് മോശം പെരുമാറ്റം: വിദ്യാ‌ർത്ഥിക്ക് സസ്പെൻഷൻ

Increase Font Size Decrease Font Size Print Page
p

കൊച്ചി: നടി അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലാ കോളേജിലെ മൂന്നാംവർഷ എൽ.എൽ.ബി വിദ്യാർത്ഥി വിഷ്ണുദാസിനെയാണ് ഏഴ് ദിവസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തത്.

18ന് നടന്ന കോളേജ് യൂണിയൻ ഉദ്ഘാടനത്തിന്റെയും പുതിയ സിനിമയുടെ പ്രചാരണത്തിന്റെയും ഭാഗമായാ ണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം അപർണ കോളേജിൽ എത്തിയത്. നടിയെ സ്വീകരിക്കുന്നതിനായി വേദിയിലെത്തിയ വിദ്യാർത്ഥി സെൽഫിയെടുക്കാനും തോളിൽ കൈയിടാനും ശ്രമിക്കുകയായിരുന്നു. അപർണ ഒഴിഞ്ഞുമാറുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മോശം പെരുമാറ്റത്തിൽ വിദ്യാർത്ഥി ഖേദം പ്രകടിപ്പിച്ചെങ്കിലും സ്റ്റാഫ് കൗൺസിൽ വിശദീകരണം തള്ളി. സംഘാടകരോട് പരിഭവമില്ലെന്നും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞിരുന്നു. സംഭവത്തിൽ കോളേജ് യൂണിയനും ഖേദം പ്രകടിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: APARNA BALAMURALY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.