മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ യുവനടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടക്കും. തന്റെ യുട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം പ്രിയതമനെയും ശ്രീവിദ്യ പരിചയപ്പെടുത്തി. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രീ എങ്കേജ്മെന്റ് ടീസർ പങ്കുവച്ചിരുന്നു.
ഒരു കുട്ടനാടൻ ബ്ളോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് ശ്രീവിദ്യ മുല്ലച്ചേരിയുടെ ചിത്രങ്ങൾ. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുൽ രാമചന്ദ്രൻ. സുരേഷ് ഗോപിയെ നായകനാക്കിയാണ് രാഹുലിന്റെ പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |