ചാരനിറം സൽവാർ സ്യൂട്ട് അണിഞ്ഞ് ആരാധ്യ. പച്ച നിറം സൽവാർ സ്യൂട്ടിൽ അമ്മ ഐശ്വര്യ റായ്. അമ്മയോളം വളർന്നുവെന്ന് ആരാധകർ. വ്യവസായ പ്രമുഖൻ അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ നിശ്ചയത്തിന് അമ്മയോടൊപ്പം എത്തിയ ആരാധ്യയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഐശ്വര്യ റായിയുടെ യാത്രകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് ആരാധ്യ. പൊതു പരിപാടികളിലും ഐശ്വര്യയുടെ കൈപിടിച്ച് ആരാധ്യ എത്താറുണ്ട്. ധീരുബായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. 2002ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 ആണ് ആരാധ്യയുടെ ജനനം.ബോളിവുഡിലേക്ക് ആരാധ്യയുടെ പ്രവേശം ഉണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |