SignIn
Kerala Kaumudi Online
Friday, 26 April 2024 1.39 PM IST

ഹെസ്സേയുടെ സിദ്ധാർത്ഥയെ വരക്കാൻ ജർമ്മനിക്ക് എബിയെ വേണം

herman

തലശ്ശേരി: നോബൽ സമ്മാന ജേതാവും ഹെർമ്മൻ ഗുണ്ടർട്ടിന്റെ ചെറുമകനുമായ ഹെർമ്മൻ ഹെസെയുടെ

ജന്മനഗരമായ ജർമ്മനിയിലെ കാൽവിൽ അദ്ദേഹത്തിന്റെ വിഖ്യാതരചനയായ 'സിദ്ധാർത്ഥയെ' ആസ്പദമാക്കി സർക്കാർ മ്യൂസിയത്തിൽ ചിത്രങ്ങൾ വരക്കാൻ മലയാളി ചിത്രകാരൻ എബി എൻ.ജോസഫിന് ക്ഷണം. ചിത്രപരമ്പരയിൽ മുപ്പതോളം ചിത്രങ്ങളാണ് എബി വരക്കേണ്ടത്.

എഴുപത് മില്യൻ യൂറോ ചിലവഴിച്ച് മ്യൂസിയം നവീകരിക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർത്ഥയുടെ ചിത്രങ്ങൾ ഒരുക്കുന്നത്. മലയാളത്തിന് നിഘണ്ഡുവടക്കം ഒട്ടേറെ മറക്കാനാകാത്ത സംഭാവനകൾ നൽകിയ ഹെർമ്മൻ ഗുണ്ടർട്ടിനും ചെറുമകനായ ഹെർമ്മൻ ഹെസെയ്ക്കും പ്രിയപ്പെട്ട നഗരമായ തലശ്ശേരിയിൽ നിന്നുള്ള ചിത്രകാരനാണ് എബി.

ഇരുപതു വർഷം മുമ്പ് മലയാള കലാഗ്രാമത്തിലെ കലാകാരന്മാർ കാൽവിലെ മേയർക്ക് എബി.എൻ.ജോസഫ് വരച്ച ഹെസ്സേയുടെ അമ്മ ജനിച്ച ബംഗ്ലാവ് ഉൾപ്പെടുന്ന പ്രകൃതി മനോഹരമായ ഇല്ലിക്കുന്നിന്റെ ലാൻഡ് സ്കേപ്പ് സമ്മാനിച്ചിരുന്നു. നഗരസഭാ ചെയർമാനായിരുന്ന അഡ്വ.മുഹമ്മദ് സലീമാണ് അന്ന് ഇത് സമ്മാനിച്ചത്. മൂന്ന് വർഷം മുമ്പ് ജർമ്മനിയിൽ നടന്ന 'ഇന്ത്യാ ടു പനാമ ' എക്സിബിഷനിലേക്ക് എബി.എൻ.ജോസഫിന് ക്ഷണവും ലഭിച്ചു.അകലിക്കിലും എണ്ണച്ഛായത്തിലും അനിതരസാധാരണമായ സിദ്ധിവിശേഷമുള്ള അത്യപൂർവ്വം ചിത്രകാരന്മാരിലൊരാളാണ് എബി. ചിത്രങ്ങളിൽ വർണ്ണങ്ങളെ പോലെ തന്നെ നിഴലിനേയും വെളിച്ചത്തേയും അതിസമർത്ഥമായി സന്നിവേശിപ്പിക്കാനുള്ള കൈവഴക്കവും എബിയുടെ കൈമുതലാണ്.
ഹെസ്സേയുടെ ഒരു എണ്ണച്ഛായ ചിത്രം ഇതിനകം കാൽവിലെ മ്യൂസിയത്തിന് എബി കൈമാറിയിട്ടുണ്ട്.
അടുത്ത ഒരു വർഷക്കാലം തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സിദ്ധാർത്ഥയിലെ കഥാസന്ദർഭങ്ങളേയും, കഥാപാത്രങ്ങളേയും വരക്കുമെന്ന് എബി എൻ.ജോസഫ് അറിയിച്ചു. ഇതിനായി തന്റെ വീടിനോട് ചേർന്നുള്ള സ്റ്റുഡിയോ പുതുക്കുകയാണ് ഈ കലാകാരൻ. താഴെ അത്യാധുനിക രീതിയിലുള്ള സ്റ്റുഡിയോവും മുകളിൽ ഗാലറിയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

.ലളിതകലാ അക്കാദമി വൈസ് ചെയർമാൻ, തലശ്ശേരി സ്‌കൂൾ ഓഫ് ആർട്സ് പ്രസിഡന്റ്, സംസ്ഥാന ആർട്ട് കാൻ കെയറിന്റെ ചെയർമാൻ, കർണ്ണാടക ചിത്രകലാ പരിഷത്ത് നിർവ്വാഹക സമിതിയംഗം, തുടങ്ങി ഒട്ടേറെ കലാസാംസ്‌ക്കാരിക സംഘടനകളുടെ സാരഥ്യം വഹിക്കുന്ന എബിക്ക് കേരള ലളിതകലാ അക്കാഡമി അവാർഡ് ,​കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡ്, സി.പി.രാമൻ നായർ അവാർഡ്, ജൂണിയർ ചേമ്പറിന്റെ ഔട്ട് സ്റ്റാൻഡിംഗ് യംഗ് ഇന്ത്യൻ അവാർഡ് ,കൊച്ചിൻ കേരള മാർക്കറ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി അമ്പതോളം ഏകാംഗ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. മ്യൂണിക്, ലണ്ടൻ, വിയന്ന, പാരീസ്, ഹൈഡൻ ബർഗ് തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെമഹാനഗരണ്ടളിൽ പ്രദർശനങ്ങളും സോദാഹരണപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.