ഇലന്തൂർ : വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ തല തൊഴിൽമേള 23 ന് ചെന്നീർക്കര ഐ.ടി.ഐയിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും. സർക്കാർ,സ്വകാര്യ ഐ.ടി.ഐ കളിൽ നിന്ന് എൻ.സി.വി.ടി, എസ്.സി.വി.ടി പരിശീലനയോഗ്യത നേടിയ ട്രെയിനികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ www.lc.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒൻപതിന് ഗവ.ഐ.ടി.ഐയിൽ എത്തണം. ഫോൺ : 9495 138 871, 9447 593 789.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |