നിലമ്പൂർ: ബഡ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യാതിഥിയായി. പരിപാടിയിൽ പ്രധാനാദ്ധ്യാപിക എൻ.സി.സുഹറാബീവി അദ്ധ്യക്ഷത വഹിച്ചു. പി.വി.അലിമുബാറക്, എം.അബുബക്കർ, എം.അബ്ദുലത്തീഫ്, പി.ടി.എ പ്രസിഡന്റ് സുമോദ് മാത്യു, സത്യ വിശ്വനാഥ്, അഞ്ജിത, ഇ.കെ.ഖമറുന്നീസ, എം.എ.അസ്ന, സി.പി.സൈനുൽ ആബിദീൻ, എച്ച്.നാജിഷ, സംസ്ഥാന സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ.അബ്ദുൾ കരീം ക്ലാസെടുത്തു. വൈകിട്ട് കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |