SignIn
Kerala Kaumudi Online
Thursday, 18 April 2024 6.09 AM IST

അറ്റകൈക്ക് പി.സി.സി പ്രസിഡന്റിന് ഇടപെടാം, കോൺഗ്രസ് പരാതികൾ ബൂത്ത് തലം മുതൽ പരിഹരിക്കണം

p

തിരുവനന്തപുരം: ബൂത്ത് തല പരാതി വരെ കെ.പി.സി.സി പ്രസിഡന്റിന് എത്തിക്കുന്ന രീതിക്ക് നേതൃത്വം തടയിടുന്നു. ഇനി മുതൽ ബൂത്ത് തല തർക്കങ്ങളും പരാതികളും ബൂത്ത് പ്രസിഡന്റുമാർ കൈകാര്യം ചെയ്യണം. അവർക്ക് തീർപ്പാക്കാനായില്ലെങ്കിൽ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് തലങ്ങളിലേക്ക് വിടണം. അവിടെയും തീർന്നില്ലെങ്കിൽ മാത്രമേ കെ.പി.സി.സി പ്രസിഡന്റ് ഇടപെടൂ. ഇതിന്റെ സർക്കുലർ ഡി.സി.സി അദ്ധ്യക്ഷന്മാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും അയച്ചു.

സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കുള്ള കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റുമാർക്കും കൂടുതൽ ജോലിഭാരം ഒഴിവാക്കാനാണ് പരാതിപരിഹാരത്തിന് ഈ വികേന്ദ്രീകൃത സംവിധാനം.

ബൂത്ത് പ്രസിഡന്റുമാാർ തന്നെ പരാതികൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കണം. ആ തീരുമാനത്തിൽ എതിർപ്പുയർന്നാൽ ബൂത്ത് പ്രസിഡന്റിന്റെ അറിവോടെ മണ്ഡലം പ്രസിഡന്റിന് പരാതി സമർപ്പിക്കണം. ഇരുപക്ഷത്തെയും വാദം മണ്ഡലം പ്രസിഡന്റ് കേട്ട് തീർപ്പാക്കണം. അതിൽ അതൃപ്തിയുണ്ടായാൽ ബ്ലോക്ക് പ്രസിഡന്റിനെ സമീപിക്കാം. പരാതിയുടെ എല്ലാ വശങ്ങളും ബ്ലോക്ക് പ്രസിഡന്റ് പരിശോധിച്ച് തീർപ്പിന് ശ്രമിക്കണം. അതിലും അതൃപ്തി വന്നാൽ ഡി.സി.സി പ്രസിഡന്റിനെ സമീപിക്കണം. ഡി.സി.സി പ്രസിഡന്റ് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരാതിക്കാരുമായും എതിർ പക്ഷവുമായും ചർച്ച നടത്തി പരിഹാരം നിർദ്ദേശിക്കണം. ഈ തീരുമാനത്തിൽ അതൃപ്തിയുള്ളവർ ഡി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെ മാത്രം കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചാൽ മതിയെന്നാണ് നിർദ്ദേശം.

കെ.പി.സി.സി ആസ്ഥാനത്ത് താഴെത്തട്ടിൽ നിന്നടക്കം പരാതികളുടെ കൂമ്പാരമാണ് നിലവിൽ. ഭഗീരഥപ്രയത്നം നടത്തിയാലും ഇതെല്ലാം തീർപ്പാക്കാനാവില്ലെന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്.

മു​ഖ്യ​മ​ന്ത്രി​ ​അ​ൽ​പ്പ​ത്ത​ര​ത്തി​ന്റെ
ആ​ൾ​രൂ​പം​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ബ്ലോ​ക്കി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​നി​ന്ന് ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​യെ​ ​ഒ​ഴി​വാ​ക്കി​യ​തി​ലൂ​ടെ​ ​അ​ല്പ​ത്ത​ര​ത്തി​ന്റെ​ ​ആ​ൾ​രൂ​പ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ​വ്യ​ക്ത​മാ​യെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​യു.​പി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​യു​ടെ​ ​ശ്ര​മ​ഫ​ല​മാ​യാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്വാ​സ്ഥ്യ​ ​സു​ര​ക്ഷാ​ ​യോ​ജ​ന​ ​(​പി.​എം.​എ​സ്.​എ​സ്.​വൈ​)​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ 120​കോ​ടി​ ​സൂ​പ്പ​ർ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ബ്ലോ​ക്കി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​നു​വ​ദി​ച്ച​തെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​നേ​താ​വു​മാ​യ​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​പോ​ലും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​നാ​യു​ള്ള​ ​എ​ല്ലാ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​ഏ​കോ​പ​ന​വും​ ​ന​ട​ത്തി​യ​ത് ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​മു​ൻ​കൈ​യെ​ടു​ത്താ​ണെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​ക്കി​ ​ആ​ശു​പ​ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​ക്ഷ​ണി​ക്കാ​ത്ത​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും​ ​ഇ​ടു​ങ്ങി​യ​ ​ചി​ന്താ​ഗ​തി​ ​കൊ​ണ്ടാ​ണ്.​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​യെ​ ​ക്ഷ​ണി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​മു​യ​ർ​ന്ന​പ്പോ​ൾ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​വ​രെ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നാ​ണ് ​സം​ഘാ​ട​ക​ ​സ​മി​തി​യം​ഗം​ ​എ​ച്ച്.​ ​സ​ലാം​ ​എം.​എ​ൽ.​എ​ ​അ​റി​യി​ച്ച​തെ​ന്നാ​ണ് ​അ​റി​യാ​നാ​യ​ത്.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യു​ടെ​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്തെ​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​നി​ര​ന്ത​ര​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്തി​യ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലി​നെ​ ​അ​വ​ഹേ​ളി​ച്ച​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.


ഇ​​​ല്ലാ​​​ത്ത​​​ ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ ​​​പ​​​റ​​​ഞ്ഞ്
പ​​​റ്റി​​​ക്കു​​​ന്നു​​​:​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശൻ

കൊ​​​ച്ചി​​​:​​​ ​​​വ്യ​​​വ​​​സാ​​​യ​​​ ​​​രം​​​ഗ​​​ത്ത് ​​​വ്യാ​​​ജ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ ​​​ഉ​​​ന്ന​​​യി​​​ച്ച് ​​​ജ​​​ന​​​ങ്ങ​​​ളെ​​​ ​​​ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​ണ് ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ശ്ര​​​മ​​​മെ​​​ന്ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ൻ​​​ ​​​ആ​​​രോ​​​പി​​​ച്ചു.​​​ ​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​നേ​​​രി​​​ട്ട് ​​​വാ​​​യ്പ​​​യെ​​​ടു​​​ത്ത് ​​​വ്യ​​​ക്തി​​​ക​​​ൾ​​​ ​​​സ്വ​​​ന്തം​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ ​​​സം​​​രം​​​ഭ​​​ങ്ങ​​​ളും​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​ ​​​മേ​​​നി​​​ ​​​ന​​​ടി​​​ക്കു​​​ക​​​യാ​​​ണ് ​​​വ്യ​​​വ​​​സാ​​​യ​​​ ​​​വ​​​കു​​​പ്പ്.
ഒ​​​രു​​​ ​​​വ​​​ർ​​​ഷം​​​ ​​​കൊ​​​ണ്ട് ​​​ഒ​​​രു​​​ ​​​ല​​​ക്ഷം​​​ ​​​സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ ​​​തു​​​ട​​​ങ്ങി​​​യെ​​​ന്നും​​​ ​​​ര​​​ണ്ട് ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം​​​ ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​സൃ​​​ഷ്ടി​​​ച്ചെ​​​ന്നു​​​മു​​​ള്ള​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​വാ​​​ദം​​​ ​​​പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണ്.​​​ ​​​റി​​​സ​​​ർ​​​വ് ​​​ബാ​​​ങ്കി​​​ന്റെ​​​ ​​​പു​​​തി​​​യ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​പ്ര​​​കാ​​​രം​​​ ​​​ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​കു​​​റ​​​വ് ​​​വ്യ​​​വ​​​സാ​​​യ​​​ ​​​യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള​​​ ​​​സം​​​സ്ഥാ​​​നം​​​ ​​​കേ​​​ര​​​ള​​​മാ​​​ണ്.​​​ ​​​ചെ​​​റു​​​കി​​​ട​​​ ​​​വ്യ​​​വ​​​സാ​​​യ​​​ ​​​യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ​​​ ​​​കാ​​​ര്യ​​​ത്തി​​​ലും​​​ ​​​ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​പി​​​ന്നി​​​ൽ​​​ ​​​കേ​​​ര​​​ള​​​മാ​​​ണ്.​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ​​​ ​​​ക​​​ണ​​​ക്കു​​​ക​​​ൾ​​​ ​​​നി​​​ര​​​ത്തു​​​ന്ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ന​​​ട​​​പ​​​ടി​​​യി​​​ൽ​​​ ​​​പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ​​​കൊ​​​ച്ചി​​​യി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​സം​​​രം​​​ഭ​​​ക​​​ ​​​സം​​​ഗ​​​മ​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​പ്ര​​​തി​​​പ​​​ക്ഷം​​​ ​​​വി​​​ട്ടു​​​നി​​​ന്ന​​​ത്.
ആ​​​ല​​​പ്പു​​​ഴ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​സൂ​​​പ്പ​​​ർ​​​ ​​​സ്‌​​​പെ​​​ഷ്യാ​​​ലി​​​റ്റി​​​ ​​​ബ്ലോ​​​ക്ക് ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ ​​​ച​​​ട​​​ങ്ങി​​​ൽ​​​ ​​​നി​​​ന്ന് ​​​കെ.​​​സി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ​​​ ​​​എം.​​​പി​​​യെ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​ന് ​​​പി​​​ന്നി​​​ൽ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സാ​​​ണ്.​​​ 173​​​ ​​​കോ​​​ടി​​​യു​​​ടെ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ 120​​​ ​​​കോ​​​ടി​​​ 2013​​​ലെ​​​ ​​​യു.​​​പി.​​​എ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​കാ​​​ല​​​ത്ത് ​​​കേ​​​ന്ദ്ര​​​ ​​​സ​​​ഹാ​​​യ​​​മാ​​​യി​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് ​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്റെ​​​ ​​​ഇ​​​ട​​​പെ​​​ട​​​ലി​​​ലാ​​​ണ്.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ഈ​​​ ​​​ഇ​​​ടു​​​ങ്ങി​​​യ​​​ ​​​മ​​​നഃ​​​സ്ഥി​​​തി​​​ ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​വി​​​ക​​​സ​​​ന​​​ത്തി​​​ന് ​​​ഒ​​​ട്ടും​​​ ​​​യോ​​​ജി​​​ച്ച​​​ത​​​ല്ല.

​​പൊ​​​ലീ​​​സ് ​​​ഇ​​​ത്ര​​​യും​​​ ​​​വ​​​ഴി​​​പി​​​ഴ​​​ച്ചൊ​​​രു​​​ ​​​കാ​​​ല​​​വും​​​ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടൊ​​​രു​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​വ​​​കു​​​പ്പും​​​ ​​​കേ​​​ര​​​ള​​​ ​​​ച​​​രി​​​ത്ര​​​ത്തി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും​ ​
ആ​​​ഭ്യ​​​ന്ത​​​ര​​​ ​​​വ​​​കു​​​പ്പ് ​​​മ​​​റ്റാ​​​രെ​​​യെ​​​ങ്കി​​​ലും​​​ ​​​ഏ​​​ൽ​​​പ്പി​​​ക്കാ​​​ൻ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​ത​​​യാ​​​റാ​​​ക​​​ണ​മെ​ന്നും​ ​സ​​​തീ​​​ശ​​​ൻ​ ​പ​റ​ഞ്ഞു.​​​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.