SignIn
Kerala Kaumudi Online
Friday, 29 March 2024 9.28 PM IST

നയപ്രഖ്യാപനം ഗവർണർ അംഗീകരിച്ചു

p

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി.

കടുത്ത കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഇല്ലാതെ സൗമ്യഭാഷയിൽ തയാറാക്കിയ പ്രസംഗം വെള്ളിയാഴ്ചയാണ് ഗവർണറുടെ പരിഗണനയ്‌ക്ക് രാജ്ഭവനിൽ എത്തിച്ചത്. ഇത് വിശദമായി പരിശോധിച്ച് ഇന്നലെ ഗവർണർ അംഗീകരിക്കുകയായിരുന്നു.

ഗവർണർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാമർശങ്ങളും ഇല്ല. അതും വേഗത്തിൽ അംഗീകാരം നൽകാൻ കാരണമായി. ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിന്റെ ദൈർഘ്യവും കുറച്ചിട്ടുണ്ട്. മുൻപ് പുസ്തകമായി അച്ചടിച്ച പ്രസംഗം 65 പേജ് വരെയുണ്ടായിരുന്നു. ഇത്തവണ 24 പേജുള്ള പ്രസംഗമാണ് ടൈപ്പ് ചെയ്ത് അയച്ചത്. ഇത് പുസ്തകരൂപത്തിൽ 35- 40 പേജിൽ കൂടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.