SignIn
Kerala Kaumudi Online
Thursday, 19 September 2024 10.52 AM IST

ആരാണ് ഷാരൂഖ് ഖാൻ,​ പഠാൻ സിനിമയെക്കുറിച്ച് അസം മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

Increase Font Size Decrease Font Size Print Page
kk

ഗുവാഹത്തി: പഠാൻ സിനിമയക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഷാരൂഖ് ഖാൻ ആരാണെന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ നരേഗിയിൽ പഠാൻ പ്രദർശനത്തിനെത്തുന്ന തിയേറ്ററിന് മുന്നിൽ ബജ്‌രംഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ഹിമന്തയുടെ പ്രതികരണം.

ആരാണ് ഷാരൂഖ് ഖാൻ,​ അദ്ദേഹത്തെ കുറിച്ചോ പഠാൻ എന്ന സിനിമയെക്കുറിച്ചോ എനിക്കറിയില്ല. ബോളിവുഡിലെ പലരും എന്നെ വിളിക്കാറുണ്ടെങ്കിലും ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാൻ എന്നെ വിളിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹം എന്നോട് സംസാരിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടാം,​ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠാനിലെ ബേഷ്‌രംഗ് എന്ന ഗാനരംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിന് ധരിച്ചതിന്റെ പേരിലാണ് വിവാദം ഉടലെടുത്തത്. വിഷയത്തിൽ ആർ,​എസ്,​എസും വിശ്വഹിന്ദ് പരിഷത്തും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നിരവധി കട്ടുകളോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SHARUKH KHAN, PATHAN MOVIE, ASSAM, HIMANT BISWA SHARMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.