SignIn
Kerala Kaumudi Online
Friday, 20 September 2024 2.22 AM IST

പ്രവാസികൾക്ക് അവധി ദിവസങ്ങളിലും പാസ്പോർട്ട് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും; നടപടികൾ സ്വീകരിച്ചതായി യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ്

Increase Font Size Decrease Font Size Print Page
passport-service

അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ അവധി ദിവസങ്ങളിലും പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. ഇതിനായുളള നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ബിഎല്‍എസിന്റെ മൂന്ന് കേന്ദ്രങ്ങള്‍ യുഎഇയില്‍ സജ്ജമാക്കിയിട്ടുണ്ട്. ദുബായില്‍ രണ്ടു കേന്ദ്രങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് സേവനങ്ങള്‍ ലഭിക്കുക.

ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. ഈ ആഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ പ്രവാസികള്‍ക്ക് വരും ദിവസങ്ങളില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്താവുന്ന നടപടി ആയാണ് കണക്കാക്കപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, UAE, INDIAN, CONSULATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.