തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി വനം, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേന, ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിലെ യുവശാസ്ത്രജ്ഞരെ കണ്ടെത്താൻ നടത്തുന്ന സ്കൂൾ സയന്റിസ്റ്റ് മത്സരപരീക്ഷയ്ക്ക് രജിസ്ട്രേഷൻ തുടങ്ങി.മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടം ജനുവരി 29നാണ്. 5 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് പരീക്ഷ. സയൻസ്, ടെക്നോളജി വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക. വിദ്യാർത്ഥികളിൽ നിന്ന് സയന്റിസ്റ്റുകളെയും എൻജിനിയർമാരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിന്റെ പങ്കാളി ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പാണ്. വിവരങ്ങൾക്ക് 8589999302.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |