ന്യൂയോർക്ക്: അമേരിക്കയിലെ ലോസാഞ്ചലസിൽ മൊണ്ടേറെ പാർക്കിൽ യുവാവായ അക്രമി നടത്തിയ വെടിവയ്പ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. പതിനാറുപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ രാത്രി പത്തുമണിയോടെയായിരുന്നു വെടിവയ്പ്പ്. ഇവിടത്തെ ഒരു ഡാൻസ് ക്ളബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |