SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.41 AM IST

മുഖം തിളങ്ങാനും എന്നും ചെറുപ്പമായിരിക്കാനുമുള്ള എളുപ്പവഴി നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്; തമന്ന ഉപയോഗിക്കുന്ന ഈ ഫേസ്‌പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ

Increase Font Size Decrease Font Size Print Page
beauty

തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചർമ്മം പലരും ആഗ്രഹിക്കുന്നതാണ്. എന്നാൽ നിങ്ങളാഗ്രഹിക്കുന്ന മുഖകാന്തി ഇനി എളുപ്പത്തിൽ സ്വന്തമാക്കാം. അതിനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പവഴികൾ പങ്കുവയ്ക്കുകയാണ് ഏവരുടെയും പ്രിയപ്പെട്ട താരം തമന്ന ഭാട്ടിയ. ഒരു പ്രമുഖ ഫാഷൻ മാസികയുടെ യൂട്യൂബ് ചാനലിലൂടെയാണ് തമന്ന തന്റെ സൗന്ദര്യ രഹസ്യത്തെ പറ്റി പറയുന്നത്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും തമന്ന പറയുന്നു. താരം പറയുന്ന സ്ക്രബും ഫേസ്‌പാക്കും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും നിങ്ങളുടെ ചർമ്മത്തിന് ഇണങ്ങുന്നതാണോ എന്ന് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

സ്ക്രബ്

ആവശ്യമുള്ള സാധനങ്ങൾ

ചന്ദനപ്പൊടി - 1 ടേബിൾസ്പൂൺ

കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ

തേൻ - ആവശ്യത്തിന്

ഉപയോഗിക്കേണ്ട വിധം

ചന്ദനപ്പൊടിയും കാപ്പിപ്പൊടിയും ആവശ്യത്തിന് തേൻ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.

ഫേസ് പാക്ക്

ആവശ്യമുള്ള സാധനങ്ങൾ

കടലമാവ്/ ഗോതമ്പ് മാവ് - 2 ടേബിൾസ്പൂൺ

തൈര് - ആവശ്യത്തിന്

ഉപയോഗിക്കേണ്ട വിധം

സക്രബ് കഴുകിയ ശേഷം നനവുള്ള മുഖത്ത് ഈ ഫേസ്‌പാക്ക് പുരട്ടണം. 15 മിനിട്ടിന് ശേഷം കഴകി കളയാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEAUTY, BEAUTY TIPS, TAMANNAH BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, TAMANNAH BHATIA BEAUTY TIPS, SKINCARE, EASY SKINCARE, SKIN BRIGHTENING, SKIN LIGHTENING, SKIN WHITENING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.