പെരിന്തൽമണ്ണ: ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നിരന്തരം കട പരിശോധന നടത്തുന്നത് കാരണം ഈ മേഖലയിലെ വ്യാപാരികൾ ആശങ്കയിലാണെന്നും പുതിയ നിയമങ്ങളെക്കുറിച്ച് വ്യാപാരികൾക്ക് ബോധവത്കരണം നടത്തുന്നതിന്ന് നഗരസഭാ അധികൃതർ തയ്യാറാവണമെന്നുംആവശ്യപ്പെട്ട് വ്യാപാരി സമിതി പെരിന്തൽമണ്ണ യൂണിറ്റ് നഗരസഭാ ചെയർമാന് നിവേദനം നൽകി. ഏരിയ സെക്രട്ടറി പി.പി അബ്ബാസ്, യൂണിറ്റ് പ്രസിഡന്റ് സലാം ഗൾഫോൺ, യൂണിറ്റ് സെക്രട്ടറി മൻസൂർ നെച്ചിയിൽ, റിയാസ്, സക്കീർ, സെയ്തലവി എന്നിവർ പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |