ചെന്നെെ: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. മറ്റുള്ളവർ നോക്കി നിൽക്കേ റോഡിന്റെ അരികിലുള്ള നടപാതയിൽ വച്ച് ഇയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ഷൂ കമ്പനിയിൽ ജോലി ചെയ്യുന്ന പെരിയവാരിഗം സ്വദേശി പുനിതയാണ് കൊല്ലപ്പെട്ടത്. പുനിത ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയപ്പോൾ ഭർത്താവ് ജയശങ്കർ ഇവരെ തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ ജയശങ്കർ കത്തികൊണ്ട് പുനിതയെ കുത്തി. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ജയശങ്കർ അവരെ ഏഴ് തവണ കുത്തിയ ശേഷം അവിടെ നിന്ന് പോകുകയായിരുന്നു. തുടർന്ന് പുനിത നിലത്തേയ്ക്ക് വീഴുന്നതും ആളുകൾ ഓടി വരുന്നതും സിസിടിയിൽ ദൃശ്യങ്ങളിൽ കാണാം.
ഗുരുതരമായി പരിക്കേറ്റ പുനിതയെ അമ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അമ്പൂർ പൊലീസ് പരിശോധിച്ച ശേഷം ജയശങ്കറിനെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |