ബംഗളൂരു: തെലുങ്ക് നടൻ സുധീർ വർമ (33) അന്തരിച്ചു. വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഈ മാസം 18നാണ് ഹെെദരാബാദിലെ വീട്ടിൽ വിഷം കഴിച്ച നിലയിൽ സുധീറിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെ ജനുവരി 20ന് വിശാഖപട്ടണത്തിലെ ആശുപത്രിയിലേയ്ക്ക് താരത്തെ മാറ്റി. ഞായറാഴ്ച സുധീറിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പോസ്റ്റ്മോർട്ടം നടത്താതെയാണ് സുധീർ വർമയുടെ മൃതദേഹം വിട്ടുകൊടുത്തത് എന്നും ആരോപണമുണ്ട്. താരത്തെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതരുടെ മൊഴി എടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് വിവരം.
Sometimes the sweetest smiles hide the deepest pain..
— Venky Kudumula (@VenkyKudumula) January 23, 2023
We never know what others are going through.. Please be empathetic and spread just love !!
Miss you ra Sudheer ! You shouldn’t have done this.. May ur soul rest in peace 💔 pic.twitter.com/Egs7Sh0u3d
സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു സുധീർ വർമയെന്നും അവസരം ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നാടക രംഗത്ത് നിന്നാണ്താരം സിനിമയിലെത്തിയത്. 'നീക്കു നാക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ', 'സെക്കന്റ് ഹാൻഡ്' എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
Sudheer! @sudheervarmak Such a lovely and warm guy’ It was great knowing you and working with you brother! Can’t digest the fact that you are no more! Om Shanti!🙏🙏🙏 @iChandiniC @vara_mullapudi @anil_anilbhanu pic.twitter.com/Sw7KdTRkpG
— Sudhakar Komakula (@UrsSudhakarK) January 23, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |