SignIn
Kerala Kaumudi Online
Saturday, 27 April 2024 2.30 AM IST

പൊലീസ് കോൺസ്റ്റബിൾ: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

police

തിരുവനന്തപുരം; പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്),(കാറ്റഗറി നമ്പർ 250/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 1ന് രാവിലെ 5മണി മുതൽ കൊല്ലം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

എൻഡ്യൂറൻസ് ടെസ്റ്റ്

കാസർകോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ-എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 271/2019) തസ്തികയിലേക്ക് 31ന് രാവിലെ 6ന് കൊല്ലം ജില്ലയിൽ കൊല്ലം ബീച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. (ഫോൺ 0474 2743624)

കോഴിക്കോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് 27,28 തീയതികളിൽ രാവിലെ 6ന് പനത്തുതാഴം-സി.ഡബ്ല്യു.ആർ.ഡി.എം റോഡിൽ മുണ്ടിക്കൽതാഴം ജംഗ്ഷൻ മുതൽ കാളാണ്ടിതാഴം ജംഗ്ഷന് സമീപം വരെ 2.5 കിലോമീറ്റർ ദൂരം എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

പ്രായോഗിക പരീക്ഷ

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും),(കാറ്റഗറി നമ്പർ 19/2021, 20/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28,30,31 ഫെബ്രുവരി 1,2,3 രാവിലെ 6ന് വെള്ളാനിക്കര കാർഷിക സർവകലാശാല ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഡ്രൈവിംഗ് ലൈസൻസ്,അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 312/2019) തസ്തികയിലേക്ക് ഫെബ്രുവരി 1,2,3,4,6 തീയതികളിൽ രാവിലെ 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രായോഗിക പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546294


അഭിമുഖം

കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്രോജക്ട് ഓഫീസർ (മത്സ്യഫെഡ്),(മത്സ്യതൊഴിലാളി,മത്സ്യതൊഴിലാളികളുടെ ആശ്രിതർ),(കാറ്റഗറി നമ്പർ 220/2020, 221/2020) തസ്തികയിലേക്ക് ഫെബ്രുവരി 1,2,3,8,9,10,15,16,17,22,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ആദ്യഘട്ട സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),(കാറ്റഗറി നമ്പർ 134/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ആദ്യബാച്ചിൽ ഉൾപ്പെട്ടവർക്ക് ഫെബ്രുവരി 1,2,3,8,9,10,15,16,17,22,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.