ചേർത്തല : കേരളനടനം നൃത്തരൂപത്തിനായി ജീവിക്കുന്ന നർത്തകി എസ്.ലേഖാതങ്കച്ചിക്കായി ശിഷ്യർ ജന്മനാടായ ചേർത്തലയിൽ ആദരം ഒരുക്കും. 26ന് രാവിലെ മുതൽ ചേർത്തല അന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന ' ലേഖായനം' നൃത്തപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.ലേഖാതങ്കച്ചി,പ്രോഗ്രാം ഡയറക്ടർ ഡോ.ജോയികൃഷ്ണൻ, കൺവീനർ ആർ.എൽ.വി.ഓംകാർ, കങ്ങഴ ചെല്ലപ്പൻനായർ, പ്രൊഫ.കെ.എൻ.എസ്.വർമ്മ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് നാട്യാചാര്യഗുരുക്കന്മാരുടെ സാന്നിദ്ധ്യത്തിൽ എഴുത്തുകാരൻ മോഹൻകുമാർ ഭദ്റദീപം തെളിക്കും. കേരളനടനം ഏകീകരണത്തിനായി എല്ലാജില്ലകളിൽ നിന്നുള്ള നർത്തകരുടെ ചർച്ചയിൽ ലേഖ തങ്കച്ചി അദ്ധ്യക്ഷയാകും. വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |