SignIn
Kerala Kaumudi Online
Thursday, 25 April 2024 5.31 AM IST

ബാങ്കിടപാടുകൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം , ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ് ബി ഐ, അറിയിപ്പ് ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ff

ന്യൂഡൽഹി : രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് എസ്.ബി.ഐയുടെ മുന്നറിയിപ്പ്. ജനുവരി 30,​ 31 തീയതികളിലാണ് യൂണിയനുകൾ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണം,​ ഈ തീയതിക്ക് മുമ്പ് ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കണമെന്നും എസ്.ബി.ഐ അറിയിച്ചു.

പ്രതിമാസ അടവുകൾ,​ ഇ,​എം.ഐ,​ ഡെപ്പോസിറ്റ്,​ പണം പിൻവലിക്കൽ തുടങ്ങിയ ഇടപാടുകൾ ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് മുൻപ് നടത്താൻ ശ്രമിക്കണം,​ അതേസമയം ബാങ്കിൽ സാധാരണ പ്രവർത്തങ്ങൾ തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു.

11-ാം ശമ്പള പരിഷ്കരണം,​ ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക,​ നിയമന നടപടികൾ ആരംഭിക്കുക,​ തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BANK STRIKE, SBI, STATE BANK OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.