കോട്ടയം . ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പ്രവിത്താനം മാർക്കറ്റ് ജംഗ്ഷൻ അങ്കണവാടി കെട്ടിടം 29 ന് രാവിലെ 10 30 ന് തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ചടങ്ങിൽ അദ്ധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ആനന്ദ് ചെറുവള്ളിൽ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 12.25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്തിന് സ്വന്തമായുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |