ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പ്രണിത സുഭാഷും. കന്നഡ - തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങുന്ന പ്രണിത സുഭാഷ് സൂര്യ, കാർത്തി,മഹേഷ് ബാബു, പവൻ കല്ല്യാൺ,ഉപേന്ദ്ര തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. പാപ്പനിലൂടെ ശ്രദ്ധേയായ നീത പിള്ള ആണ് ദിലീപിന്റെ നായിക. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ സിനിമയാണ്. ചിത്രത്തിന്റെ ലോഞ്ചിംഗ് ഇവന്റും, സ്വിച്ചോണും ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. സംവിധായകൻ ജോഷി ഭദ്രദീപം തെളിച്ചു. ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ആർ. ബി ചൗധരിയുടെ മകനും യുവതാരവുമായ ജീവ സ്വിച്ചോൺ നിർവഹിച്ചു. നിർമ്മാതാവ് റാഫി മതിര ഫസ്റ്റ് ക്ലാപ്പടിച്ചു. ഷൈൻ ടോം ചാക്കോ,അജ്മൽ അമീർ ,മനോജ് കെ ജയൻ സിദ്ദിഖ്, ജോൺ വിജയ് , സമ്പത്ത് റാം ,കോട്ടയം രമേഷ് മേജർ രവി തുടങ്ങിയവാരണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം- മനോജ് പിള്ള. വിതരണം-ഡ്രീം ബിഗ് ഫിലിംസ്.പി .ആർ. ഒ എ എസ്.ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |