SignIn
Kerala Kaumudi Online
Friday, 26 April 2024 1.55 PM IST

ലതാ ചന്ദ്രൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

lathachandhran

തൃശൂർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പറപ്പൂക്കര ഡിവിഷൻ മെമ്പറും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ലത ചന്ദ്രൻ ( സി.പി.എം ) തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരം ഷീന പറയങ്ങാട്ടിൽ (സി.പി.ഐ) രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി ശോഭന ഗോകുൽനാഥിനെ അഞ്ചിനെതിരെ 25 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലത ചന്ദ്രൻ വിജയിച്ചത്. യോഗത്തിൽ കളക്ടർ ഹരിത വി. കുമാർ അദ്ധ്യക്ഷയായി.
ലതാ ചന്ദ്രൻ നേരത്തെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.പി.എം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, കൺസ്ട്രക്‌ഷൻ വർക്കേഴസ് ഫെഡറേഷൻ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

അനുമോദന യോഗത്തിൽ പ്രസിഡന്റ് പി.കെ. ഡേവിസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ്. ജയ, എ.വി. വല്ലഭൻ, അംഗങ്ങളായ അഡ്വ. ജോസഫ് ടാജറ്റ്, ലീല സുബ്രഹ്മണ്യൻ, അഡ്വ. മുഹമ്മദ് ഗസ്സാലി, വി.എസ്. പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.