SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.01 AM IST

അങ്കണവാടിക്ക്‌ സ്ഥലം നൽകി കോൺഗ്രസ്

c
താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ളാവിൽ സ്മാർട്ട് അങ്കണവാടിക്കുള്ള സ്ഥലത്തിന്റെ രേഖകൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഏറ്റുവാങ്ങുന്നു

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവിലുള്ള അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ കോൺഗ്രസ് വേടരപ്ളാവ് കമ്മിറ്റി സ്ഥലം വാങ്ങി നൽകി. സ്മാർട്ട് അങ്കണവാടിക്ക് ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഉദ്ദേശിച്ചിരുന്ന സ്ഥലം യോഗ്യമല്ലെന്നു വ്യക്തമായതോടെയാണ് കോൺഗ്രസ് രംഗത്തിറങ്ങിയത്. മുൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജി. മാധവൻകുട്ടി സൗജന്യമായി സ്ഥലം നൽകാൻ സന്നദ്ധനായെങ്കിലും രോഗാവസ്ഥയിലുള്ള അദ്ദേഹത്തിന് മുഴുവൻ തുകയും പാർട്ടി

നൽകുകയായിരുന്നു. രേഖകൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഏറ്റുവാങ്ങി. കോശി എം.കോശി, മനോജ് സി.ശേഖർ ഹരിപ്രകാശ്, ജി. വേണു, പി.ബി. ഹരികുമാർ, കുഞ്ഞുമോൻ ജോവില്ല, ജി. മാധവൻകുട്ടി, ജോൺ ജോർജ്ജ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.