മലപ്പുറം: സാമൂഹിക വനവത്കരണ വിഭാഗവും മലപ്പുറം പ്രസ്സ് ക്ലബ്ബും ചേർന്ന് മാദ്ധ്യമപ്രവർത്തകർക്കായി 'കാടറിവ്'പ്രകൃതിപഠന ക്യാമ്പ് നടത്തി.
നെടുങ്കയം ഗസ്റ്റ് ഹൗസിലും നിലമ്പൂർ കാട്ടിലുമായിട്ടായിരുന്നു ക്യാമ്പ്. 15 കിലോമീറ്ററോളം ഉള്ളിലേക്ക് ചെറുപുഴയിലെ എഴുത്തുപാറ വരെ കാൽനടയായി സഞ്ചരിച്ച് കാടിനെ അറിഞ്ഞു. സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒ സജികുമാർ പൊറ്റശ്ശേരി ക്ലാസെടുത്തു. റെയിഞ്ച് ഓഫീസർ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റിയാദ് ,പ്രസന്നൻ, പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. നിലമ്പൂർ കാട്ടിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള വാച്ചർമാരായ ജോർജ്ജ്, ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനയാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |