തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ എം.ജി.രാജേശ്വരി സത്യപ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫിലെ മുൻ ധാരണ പ്രകാരം 2 വർഷത്തെ കാലാവധിക്കു ശേഷം സി.പി.ഐയിലെ പി.വത്സല പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് എട്ടാം വാർഡ് മെമ്പറായ എം.ജി.രാജേശ്വരി ചുമതലയേറ്റത്. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ എം.ജി.രാജേശ്വരിക്ക് 8 ഉം എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ദീപ സുരേഷന് 5 വോട്ടും ലഭിച്ചു. 3 ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |