ചാത്തന്നൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെയും ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനികേതനിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ശില്പശാല നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ഗിരികുമാർ അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനിഅജയൻ, ഡോ.മെൽവിൽ, എസ്.സുരേഷ്, സധനകുമാരി, നഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മ, കൃഷ്ണകുമാരി, അജീഷ് എന്നിവർ സംസാരിച്ചു. മദ്യ -മയക്കുമരുന്ന് ശില്പശാലക്കും, 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പിനും സൈക്യാട്രിസ്റ്റ് ഡോക്ടർ സുജൻ ടി.രാജ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |