പത്തനാപരം : കാട്ടുപന്നിയുടെ അക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. മാങ്കോട് കടശ്ശേരി റോഡിൽ ചെറപ്പാട് എന്ന സ്ഥലത്ത് വച്ച് ഒറ്റയാൻ പന്നി ആക്രമിക്കുകയായിരുന്നു. പകൽ 8 മണിക്കാണ് പന്നിയുടെ അക്രമണം. ഷമീറിന് ശരീരമാസകലം മാരകമായി മുറി വേറ്റു. സുരേഷിനും മുറിവുകളുണ്ട്. വാഹനത്തിനും കേടുപാട് സംഭവിച്ചു. രണ്ട് പേരും പത്തനാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. ഇരുചക്ര വാഹനത്തിൽ ജോലി സ്ഥലമായ കടശ്ശേരിയിലേക്ക് പോകും വഴിയാണ് ഒറ്റയാൻ പന്നിയുടെ അക്രമണം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |