തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും മകൻ രമിത് ചെന്നിത്തലയും തിരുവനന്തപുരം പട്ടം മാർവളളിൽ ഹൗസിൽ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജുനിറ്റാ മറിയം ജോണും തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ വിവാഹിതരായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ വീണാ വിജയൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.എൻ.ബാലഗോപാൽ, പി.പ്രസാദ്, ആന്റണി രാജു, സജി ചെറിയാൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുൻ കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |