ഭോപ്പാൽ: പണം കടംവാങ്ങിയവർ ദയവായി തിരികെ നൽകണം, മകളുടെ വിവാഹം നടത്തണം എന്നീ ആവശ്യങ്ങൾ വീഡിയോയിലൂടെ വ്യക്തമാക്കിയതിന് ശേഷം വ്യവസായി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നു. മദ്ധ്യപ്രദേശ് പന്ന സ്വദേശിയും വസ്ത്രവ്യാപാരിയുമായ സഞ്ജയ് സേഠ് ആണ് വീഡിയോ പുറത്തുവിട്ടതിന് ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
MP : पन्ना में रहने वाले कपड़ा व्यापारी संजय सेठ और उनकी पत्नी मीनू सेठ ने शनिवार 28 जनवरी को खुद को गोली मारकर आत्महत्या कर ली थी । सुसाइड से पहले का संजय सेठ का वीडियो सामने आया है । सोशल मीडिया पर वायरल इस वीडियो में संजय क्या कह रहे हैं, आप इसे क्लिक कर देख और सुन सकते हैं । pic.twitter.com/iqCTZSzFAl
— Radar News (@RadarNews4) January 29, 2023
കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. തന്റെ കൈയിൽ നിന്ന് പണം കടം വാങ്ങിയവർ മക്കളെ ഓർത്ത് ദയവായി തിരികെ നൽകണമെന്ന് സഞ്ജയ് വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ഇവരുടെ പേരുകളും വീഡിയോയിൽ പറയുന്നു. 50 ലക്ഷം മുതൽ ഒരുകോടി രൂപവരെ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം. മകളുടെ പേരിൽ സ്വർണവും 29 ലക്ഷം രൂപയും കരുതിവച്ചിട്ടുണ്ട്. ഇവിടെ ജീവിക്കാൻ കഴിയുന്നില്ല. താനും ഭാര്യയും പോകുന്നു എന്നും സഞ്ജയ് കരഞ്ഞുകൊണ്ട് പറയുന്നു.
ഭാഗേശ്വർ ദാമിന്റെ കടുത്ത ഭക്തനായ വ്യവസായി വീഡിയോയിൽ മാപ്പുചോദിക്കുന്നതും കാണാം. ഗുരുജി തന്നോട് ക്ഷമിക്കണം. അടുത്ത ജന്മമുണ്ടെങ്കിൽ അങ്ങയുടെ ഭക്തനായി തന്നെ ജനിക്കണമെന്നും സഞ്ജയ് പറയുന്നു.
സഞ്ജയുടെയും ഭാര്യ മീനുവിന്റെയും മൃതദേഹങ്ങൾ വീട്ടിലെ രണ്ടാമത്തെ നിലയിൽ നിന്നാണ് കണ്ടെത്തിയത്. വെടിശബ്ദം കേട്ടതിന് പിന്നാലെ വീട്ടിലെ മറ്റ് അംഗങ്ങൾ മുറിയിലേയ്ക്ക് എത്തിയിരുന്നു. അപ്പോഴേക്കും സഞ്ജയ്‌യുടെ ഭാര്യ മീനു മരണപ്പെട്ടിരുന്നു. തുടർന്ന് സഞ്ജയ്‌യെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |