SignIn
Kerala Kaumudi Online
Thursday, 19 September 2024 4.25 AM IST

ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ,​ നെടുമ്പാശേരിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Increase Font Size Decrease Font Size Print Page
air-india-

കൊച്ചി: ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 8.15ന് അടിയന്തര ലാൻഡിംഗ് നടത്തിയത്.

വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. യാത്രക്കാ‌ർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AIR INDIA, AIR INDIA EXPRESS, KOCHI AIRPORT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.