ഫ്രൂട്ട് ജ്യൂസാണെന്ന് കരുതി ലിക്വിഡ് ഫ്ളോർ ക്ലീനർ കഴിച്ച ഏഴുപേർ ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റിൽ ഈ മാസം 16ാം തീയതിയാണ് വിചിത്രമായ സംഭവമുണ്ടായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം വ്ളോഗറായ സിസ്റ്റർ വുകോംഗ് സുഹൃത്തുക്കൾക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്. എന്നാൽ ജ്യൂസായി നൽകിയ പാനീയം രുചിച്ചപ്പോൾ തന്നെ അരുചി തോന്നി പരിശോധിക്കുകയായിരുന്നു. തുടർന്ന് മേശയിൽ കൊണ്ടു വച്ച കുപ്പി ലിക്വിഡ് ഡിറ്റർജന്റിന്റെതാണെന്ന് മനസിലായി. റെസ്റ്റോറന്റിന് പിഴവ് സംഭവിച്ചതായി ബോദ്ധ്യമായതിന് പിന്നാലെ എല്ലാവരും ആശുപത്രിയിൽ അഡ്മിറ്റായി. ഫ്ളോർ ക്ലീനർ കഴിച്ചവരുടെ വയർ കഴുകുകയും ചെയ്തു.
ഹോട്ടലിൽ ആഹാരം വിളമ്പിയ പരിചാരികയ്ക്ക് പറ്റിയ അബദ്ധമാണ് ജ്യൂസിന് പകരം ഫ്ളോർ ക്ലീനർ നൽകാൻ ഇടയാക്കിയത്. ഹോട്ടലിൽ പുതുതായി ചേർന്ന ഇവർക്ക് കാഴ്ചയ്ക്കും ചെറിയ തകരാറുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില തൃപ്തികരമാണെന്നും ഹോട്ടലിൽ നിന്നും നഷ്ടപരിഹാരം തേടുമെന്നും അധികൃതർ അറിയിച്ചു. ഓറഞ്ച് ജ്യൂസുമായി സാമ്യമുള്ള പാക്കിംഗായിരുന്നു ഫ്ളോർ ക്ലീനറിനുണ്ടായിരുന്നത്. ഇതാണ് പരിചാരികയ്ക്ക് അബദ്ധമുണ്ടാവാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |