ആലപ്പുഴ: മിനിമം താങ്ങ് വില നിയമം മൂലം നടപ്പാക്കുക, കർഷകരുടെയും, കർഷക തൊഴിലാളികളുടെയും കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക റാലിയും സമ്മേളനവും നടത്തി. അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, വത്സല മോഹൻ, ഷെയ്ക് പി.ഹാരിസ്, വി.ജി.മോഹനൻ, എൻ.പി.ഷിബു, കെ.വിജയകുമാർ, എം.സന്തോഷ്കുമാർ, എസ്.ആസാദ്, ആർ.റെജിമോൻ, ബി.ശ്രീലത, എം.വി.ശ്യാം, കെ.ജി. രഘുദേവ്, പി.എച്ച്.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |