തിരുവനന്തപുരം : സംസ്ഥാനത്തെ വന്ധ്യത ചികിത്സാ കേന്ദ്രങ്ങൾക്ക് സർക്കാർ രജിസ്ട്രേഷൻ തുടങ്ങി. ആദ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയന്റ് സെക്രട്ടറി ഡോ.ചിത്ര.എസ് ഡോ. ആർ. അനുപമയ്ക്ക് കൈമാറി. കേന്ദ്ര സറൊഗസി ആക്ട് പ്രകാരം സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യതാ ചികിത്സ നടത്തുന്നതിന് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്ട്രേഷൻ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |