ഷാർജാ . കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച കാരുണ്യ ദിനാചരണ പരിപാടികൾ കേരളാ കോൺഗ്രസ് (എം) ഹൈ പവർ കമ്മിറ്റിയംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു. യു എ ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശ്ശേരി, രാജേഷ് ജോൺ ആറ്റുമാലിൽ, ഷാജു പ്ലാന്തോട്ടം എന്നിവർ പ്രസംഗിച്ചു. ചടങ്ങിനെത്തുടർന്ന് ലേബർ ക്യാമ്പുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |