കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ചിരുന്ന സമയം അവസാനിച്ചു. വിചാരണ പൂർത്തിയാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കൂടുതൽ സമയംചോദിക്കും. കേസിന്റെ വിചാരണ ജനുവരി 31നകം പൂർത്തിയാക്കാനാണ് സുപ്രീംകോടതി ഒടുവിൽ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കേസിൽ കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ കൂടുതൽ സമയംവേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാൻ വിചാരണക്കോടതി ഒരുങ്ങുന്നത്. അടുത്തദിവസംതന്നെ ഇതിനുള്ള അപേക്ഷ നൽകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |