തലശേരി: മത്സ്യബന്ധനത്തിന് പോയ ഫൈബർവള്ളം തിരയിൽ അകപ്പെട്ട് മറിഞ്ഞു. ദേവസാഗരം വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ ചിറക്കരയിലെ മുഹമ്മദ് ഹാഷിം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെ സീ വ്യൂ പാർക്കിനു സമീപമായിരുന്നു അപകടം. കടലിൽ മുങ്ങിയ ഹാഷിം നീന്തി സീ വ്യു പാർക്കിലേക്ക് കയറി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട വിവരം സീ വ്യൂ പാർക്ക് അധികൃതർ തലശേരി തീരദേശ പൊലിസിനെ അറിയിച്ചു. സഹ മത്സ്യതൊഴിലാളികൾ ചേർന്നാണ് അപകടത്തിൽപെട്ട വള്ളം കെട്ടിവലിച്ചു കരയ്ക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് മത്സ്യ ബന്ധന തൊഴിലാളികളായ മുഹമ്മദ്, അഷ്രഫ്, മുനീർ, ഉമ്മുട്ടി, റസ്ക്യു ഗാർഡായ രഞ്ജിത്ത്, മൻസൂർ മട്ടാമ്പ്രം നേതൃത്വം നൽകി. വള്ളത്തിൽ ഒറ്റയ്ക്കായിരുന്നു ഹാഷിം മത്സ്യ ബന്ധനത്തിനു പോയിരുന്നത്. വലയെറിയുന്നതിനിടെയായിരുന്നു ശക്തമായി തിരമാലയിൽ അകപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |