ഇരിട്ടി :ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൊബൈൽ ലോക് അദാലത്തിൽ തീർപ്പാക്കാത്തതും ഈ മേഖലകളിൽ നിന്ന് പുതുതായി സ്വീകരിച്ചതുമായ പരാതികളിൽ അദാലത്ത് നടത്തി. ഇരിട്ടി,കൊട്ടിയൂർ, കേളകം,പേരാവൂർ മേഖലകളിലുള്ളവർക്ക് വേണ്ടിയായിരുന്നു ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്ത് നടത്തിയത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.സബ് ജഡ്ജ്, ഡി.എൽ.എസ്.എ സെക്രട്ടറി ബിൻസി ആൻ പീറ്റർ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, എം. പ്രകാശൻ, പി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു., റവന്യൂ വകുപ്പ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി,ബാങ്ക്, ഇലക്ട്രിസിറ്റി, ആരോഗ്യം,വിദ്യാഭ്യാസം, പിഡബ്ല്യുഡി, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |