തിരുവനന്തപുരം: കേരള സർവകലാശാല 2022 നവംബറിൽ നടത്തിയ എം.ഫിൽ. ഹ്യൂമൻ റൈറ്റ്സ് (2020-2021)സി.എസ്.എസ്. കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.എ. (2020 സ്‌കീം,2020 അഡ്മിഷൻ) നവംബർ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസകേന്ദ്രം 2022 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ) പരീക്ഷയുടെ വാചാ പരീക്ഷ 6,7,8,9 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിദ്യാർത്ഥികൾ ഡെസർട്ടേഷന്റെ 2 കോപ്പിയും ഹാൾടിക്കറ്റുമായി രാവിലെ 9.30ന് ഹാജരാകണം.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മൂന്ന്,നാല് സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർസയൻസ് (റഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2019,2018 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ) പ്രാക്ടിക്കൽ,മേജർ പ്രോജക്ട്,വൈവ വോസി പരീക്ഷകൾ 7 മുതൽ 10വരെ എസ്.ഡി.ഇ കാര്യവട്ടം കേന്ദ്രത്തിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |