തിരുവനന്തപുരം: കിഫ്ബിയിൽ ലീഗൽ യൂണിറ്റ് രൂപീകരിച്ച് നിയമ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ലീഗൽ ഓഫീസറും ഒരു ലീഗൽ അസിസ്റ്റന്റും അടങ്ങുന്ന ലീഗൽ യൂണിറ്റാണ് രൂപീകരിക്കുക.
കെൽട്രോണും ക്രാസ്റ്റി ഡിഫൻസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് സംയുക്ത സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിന് ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി സർക്കാരിന്റെ നിരാക്ഷേപപത്രം നൽകും.
ടൈപ്പിസ്റ്റ് തസ്തികയിൽ
ശമ്പള പരിഷ്‌കരണം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട എട്ട് യു.ഡി ടൈപ്പിസ്റ്റ് തസ്തികകളിലെ ജീവനക്കാർക്ക് 2021 ഫെബ്രുവരി 10ലെ 11ാം ശമ്പള പരിഷ്കരണ ഉത്തരവിലെ യു.ഡി ടൈപ്പിസ്റ്റ് തസ്തികയുടെ ശമ്പള സ്‌കെയിലായ 35,600- 75,400 അനുവദിക്കും.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ 23 സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്കരിച്ച് 11ാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്‌കരിക്കും.
പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവനങ്ങൾ സ്വീകരിക്കുന്ന കരാറുകൾക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ടതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ കാലാവധി ഈ മാസം 28വരെ ദീർഘിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |