EDITOR'S CHOICE
 
ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു
 
കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സദസ് കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
മുളങ്കാടകം സ്ക്കൂളിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് തകർന്ന ബൈക്ക്
 
ഭയരഹിത ജീവിതം, സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയർത്തി കരുത്ത് എന്ന പേരിൽ ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച വനിതാ മാർച്ച് മുൻ വനിതാ കമ്മിഷൻ അംഗവും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടന സമ്മേളനം നടക്കുമ്പോൾ സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
 
മഴ കാഴ്ച ...ഇന്നലെ വൈകുന്നേരം പെട്ടന്ന് ശക്തമായ മഴ പെയ്തപ്പോൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ മത്സരക്കുന്നവർ
 
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് 100 മീറ്റർ ഒാട്ടം -കെ.അഭിജിത്ത് - സി.എഫ് ഡി.എച്ച്.എസ്.എസ് മാത്തൂർ
 
കോഴിക്കോട് ടൗൺഹാളിൽ കിഷോർ കുമാർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കിഷോർകുമാർ അനുസ്മരണത്തിൽ നിന്ന്.
 
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന മാനവരാശി പാലസ്തീനൊപ്പം കൊച്ചി നഗരവും എന്ന ഐക്യദാർഡ്യ പരിപാടിയിൽ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നവർ.
 
'ലാൽ സലാം ' പരിപാടിയിൽ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാൽ വേദിയിൽ
 
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ചടങ്ങിൽ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രിമാരായ ജി.ആർ.അനിൽ, സജി ചെറിയാൻ, വി.ശിവൻകുട്ടി, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ആന്റണി രാജു എം.എൽ.എ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ സമീപം
 
ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ സദസ്സിലിരുന്ന ജഗതി ശ്രീകുമാറിനെ കെട്ടിപിടിച്ച് മുത്തം നൽകുന്നു
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
 
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
 
സ്നേഹമാണ്......തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടന വേദിയിൽ സ്നേഹം പങ്കിടുന്ന സഹപാഠികൾ. ഫോട്ടോ ബാബു സൂര്യ
 
ഇരയായ മരം... കോട്ടയം കോടിമത എം.എൽ റോഡിന് സമീപം അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് സമീപത്ത് നിന്നിരുന്ന മരം ഉണങ്ങിപ്പോയപ്പോൾ.
 
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
 
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
 
സന്ധ്യക്കെന്തിന് സിന്ദൂരം...ഇന്നലെ സൂര്യാസ്തമായ വേളയിൽ ദൃശ്യമായ മഴവില്ല്.കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നിന്നുള്ള ദൃശ്യം.
 
"കളിയല്ല... അപകടം..." റോഡിലെ നിയമങ്ങളും പഠിച്ചുവളരേണ്ട കുട്ടികൾ കുറച്ചു സമയത്തെ തമാശക്കായി അത് ലംഘിച്ചാൽ വലിയ അപകടങ്ങൾക്ക് ഇരയാകേണ്ടിവരും. ഒരാൾ സഞ്ചരിക്കേണ്ട സൈക്കളിൽ മൂവരുമായി തിരക്കേറിയ റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ. പേട്ട ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച.
 
ഇതല്ല ഇതിനപ്പുറം... ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ബാരിക്കേ‌‌ഡുകൾ സ്ഥാപിച്ചതോടെ സിവിൽസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ മതിൽചാടിക്കടക്കുന്ന പൊലീസുകാരൻ.
 
തകർന്ന ട്രാക്കിൽ നഗ്നപാദയായി....പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ സ്പൈക് ഷൂ ഇടാതെ മത്സരിക്കുന്ന വിദ്യാർത്ഥിനി
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ബ്രയാൻ.വി.അജി,സബ് ജൂനിയർ, ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം, സെൻ്റ്.തോമസ് എച്ച്. എസ്.എസ്,പാല
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഡെൽന ലിജു,ജൂണിയർ ജാവലിൻ, ഒന്നാം സ്ഥാനം, എസ്.എച്ച് ജി.എച്ച്.എസ്, ഭരണങ്ങാനം
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ശ്രീഹരി.സി.ബിനു,100 മീറ്റർ,ജൂനിയർ,ഒന്നാം സ്ഥാനം ഗവ.വി.എച്ച്.എസ്.ഇ, മുരിക്കുംവയൽ
 
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആദിൽ അയൂബ് , 100മീറ്റർ ,സീനിയർ, ഒന്നാം സ്ഥാനം ഗവ.വി.എച്ച്. എസ്.ഇ,മുരിക്കുംവയൽ
 
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ റവന്യൂ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ നൈസാ സെബാസ്റ്റ്യൻ, ഹൈജമ്പ്, ഒന്നാം സ്ഥാനം, ജൂണിയർ പെൺകുട്ടികൾ, എസ് എച്ച്. ജി.എച്ച്.എസ്,ഭരണങ്ങാനം
 
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സി.എം സാന്ദ്ര .ജൂനിയർ ഗേൾസ് 100 മീറ്റർ ഒാട്ടം ജീ.എച്ച്.എസ്.എസ് കോട്ടായി .
 
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ റിഥുവർണ രാമകൃഷ്ണൻ -വി.എം.എച്ച്.എസ്.എസ് വടവന്നൂർ .
 
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
 
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
 
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ഓവർസിയറായിട്ട് ജോലിയിൽ പ്രവേശിച്ചശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിൽ നിന്ന് മന്ത്രി വി.എൻ.വാസാവനൊപ്പം പുറത്തേക്ക് വരുന്നു.കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ സമീപം
 
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്.
 
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനിയർ വി.യു.ഉപ്പിലിയപ്പൻ മുൻപാകെ ജോലിയിൽ പ്രവേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ സമീപം
 
തൃശൂർ രാമവർമ്മപുരം പൊലീസ് ഗ്രൗണ്ടിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
 
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
 
തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും സംയുക്തമായി സ്തനാര്‍ബുദത്തിനെതിരെ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച 'കാന്‍വോക്ക്' വാക്കത്തോണ്ണിൽ നിന്ന്.
  TRENDING THIS WEEK
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അൻപത്തിരണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയായ എ.കെ.ജി സെന്ററിലേക്ക് ജീവനക്കാർ നടത്തിയ മാർച്ചിന് കടന്ന് പോകുവാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് വിജനമായ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡായ എം.ജി റോഡ്.ഏറെ നേരം ഈ സ്‌ഥിതി തുടർന്നു.മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കൊടി തോരണങ്ങൾ പിടിച്ച് കടന്ന് പോകുന്നതും ചിത്രത്തിൽ കാണാം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ജോലിയിൽ പ്രവേശിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തിയപ്പോൾ
കുട്ടനാടിന്റെ ഗ്രാമഭംഗിയും ചെറുവള്ളങ്ങളിലെ യാത്രയും ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ആലപ്പുഴയിലേക്ക് എത്തുന്നത്. കൈനകരിയിൽ ഗ്രാമീണ ഭംഗി ആസ്വദിച്ച് നടന്നുനീങ്ങുന്ന വിദേശ വിനോദസഞ്ചാരികൾ.
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ ഷമീർ, അഡ്വ. കെ പ്രവീൺകുമാർ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com