നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
ലഹരി മാഫിയക്കെതിരെ പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തത്തിന്റെ സമാപന ചടങ്ങിൽ പ്രവർത്തക ഉപഹാരമായി കൊടുത്ത ഖാദിയുടെ കുഷ്യൻ നോക്കുന്ന രമേശ് ചെന്നിത്തല.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
സ്നേഹമാണ്......തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടന വേദിയിൽ സ്നേഹം പങ്കിടുന്ന സഹപാഠികൾ. ഫോട്ടോ ബാബു സൂര്യ
ഇരയായ മരം... കോട്ടയം കോടിമത എം.എൽ റോഡിന് സമീപം അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് സമീപത്ത് നിന്നിരുന്ന മരം ഉണങ്ങിപ്പോയപ്പോൾ.
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
സന്ധ്യക്കെന്തിന് സിന്ദൂരം...ഇന്നലെ സൂര്യാസ്തമായ വേളയിൽ ദൃശ്യമായ മഴവില്ല്.കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ നിന്നുള്ള ദൃശ്യം.
"കളിയല്ല... അപകടം..." റോഡിലെ നിയമങ്ങളും പഠിച്ചുവളരേണ്ട കുട്ടികൾ കുറച്ചു സമയത്തെ തമാശക്കായി അത് ലംഘിച്ചാൽ വലിയ അപകടങ്ങൾക്ക് ഇരയാകേണ്ടിവരും. ഒരാൾ സഞ്ചരിക്കേണ്ട സൈക്കളിൽ മൂവരുമായി തിരക്കേറിയ റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ. പേട്ട ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച.
ഇതല്ല ഇതിനപ്പുറം... ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ബാരിക്കേ‌‌ഡുകൾ സ്ഥാപിച്ചതോടെ സിവിൽസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ മതിൽചാടിക്കടക്കുന്ന പൊലീസുകാരൻ.
രണ്ടാംകൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങൾ കതിരിട്ടിരിക്കുകയാണ്. കൈനകരി പുത്തൻതുരം പാടശേഖരത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊത്തിയെടുത്ത് പറക്കുന്ന തത്ത.
മഴ മാറിയതോടെ അസ്തമയ സൂര്യന്റെ നിറച്ചാർത്തിൽ ആഹ്ളാദിക്കുന്ന അച്ഛനും മകനും. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
വാട്ടർ സെൽഫി... ബി.ജെ.പി കണയന്നൂർ താലൂക്കിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് സെൽഫിയിൽ പകർത്തുന്ന വഴിയാത്രകാരൻ.
വെയിലേറ്റ് വാടാതിരിക്കാൻ ... ഇരുചക്ര വാഹനത്തിൽ യാത്രക്കിടെ വെയിലിന്റെ ചൂട്മൂലം കുട്ടിയെ തിരിച്ച് ഇരുതി ദേഹത്ത് ഷാൾ കൊണ്ട് സംരക്ഷണം നൽകി യാത്ര ചെയ്യുന്ന കുടുംബം പാലക്കാട് കളക്ട്രേറ്റ് പരിസരത്ത് നിന്നുള്ള ദൃശ്യം.
ഏറെ നാളായി തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വെയിലും മഴയുമേറ്റാണ് നഗരത്തിലെ പ്രധാനം വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖത്ത് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലാത്ത ഇവിടെ പ്രായമായ യാത്രക്കാരും ഭിന്നശേഷിക്കാരും തറയിലാണ് ബസ് കാത്തിരിക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ സ്ഥിരം കാഴ്ചയാണ്.
പുറംകടലിൽ വലവിരിച്ചുള്ള മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിനായുള്ള പ്ലാസ്റ്റിക് കുപ്പികൾ ശംഘുമുഖം, വലിയതുറ തുടങ്ങിയ തീരങ്ങളിൽ നിന്ന് ശേഖരിച്ച് വലയിൽ മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചിരിക്കുന്നു. വലിയതുറ തീരത്ത് നിന്നുള്ള കാഴ്ച
സ്‌മൈൽ പ്ലീസ്... തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാലുമായി സെൽഫി എടുക്കവേ ചിരിക്കാൻ അഭ്യർത്ഥിക്കുന്നു ജില്ലാ കളക്ടർ അനുകുമാരി
സൂര്യൻ വിടവാങ്ങുമ്പോൾ മാനത്ത് വർണ്ണം വിതറി മനോഹരമായപ്പോൾ. പള്ളത്തുരുത്തിയിൽ നിന്നുള്ള അസ്തമയ ദൃശ്യം.
  TRENDING THIS WEEK
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇമ്രാൻ റാവൂസ്. (ജി.എച്ച്.എസ്.എസ് കാക്കാഴം )
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്കസ് ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അമേയ തോമസ്. (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്കസ് ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അമേയ തോമസ്. (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയിസ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന അർജ്ജുൻ കെ.യു (എസ്.ഡി. വി.ബി.എച്ച്.എച്ച്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയിസ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന അർജ്ജുൻ കെ.യു (എസ്.ഡി. വി.ബി.എച്ച്.എച്ച്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 3 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സഹ മത്സരാർത്ഥികളെ പിന്നിലാക്കി ഫിനിഷ് ലൈൻ മറികടക്കുന്ന എയിഞ്ജൽ ജോസ്. (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 3 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സഹ മത്സരാർത്ഥികളെ പിന്നിലാക്കി ഫിനിഷ് ലൈൻ മറികടക്കുന്ന എയിഞ്ജൽ ജോസ്. (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇമ്രാൻ റാവൂസ്. (ജി.എച്ച്.എസ്.എസ് കാക്കാഴം )
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com