വെബ്കാസ്റ്റിംഗ്റൂം... നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് തൃശൂർ കളക്ടറേറ്റിൽ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് റൂം.
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒളരിക്കര ജി യുപിഎസ് സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ സെൻ്റ്. അഗസ്‌റ്റീൻ സ്‌കൂളിൽ പോളിംഗ് ബൂത്ത് ഒരുക്കുന്ന ഉദ്യോഗസ്ഥർ
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പാറമേക്കാവിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ടുകർമ്മം
തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് അവസാനമായി ഒല്ലൂർ സെൻ്റ്റിൽ സംഘടിപ്പിച്ച കൊട്ടിക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞപ്പോൾ വിവിധ പാർട്ടികളോട് പരസ്യപ്രചാരണം അവസാനിപ്പിക്കാൻ പറയുന്ന പൊലീസ് ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച കൊട്ടികലാശം ബസിലിരുന്ന് ആസ്വദിക്കുന്ന പിഞ്ചുബാലിക
ഒല്ലൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസിൻ്റെ തെരരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പട്ടിക്കാട് സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ലിയാണ്ടർപേസ്
മാള സെൻ്റ്. ആൻ്റണീസ് സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ ഗാന്ധി ചൂടിനെ തുടർന്ന് വെള്ളം കുടിയ്ക്കുന്നു കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാത്ഥി ഒ.ജെ ജനീഷ് തുടങ്ങിയവർ സമീപം
ദിനംപ്രതി അന്തരീക്ഷ താപനില വർധിക്കുകയാണ്. പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത വെയിലിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലൂടെ തലക്കുട ചൂടി നടന്നുനീങ്ങുന്ന വിദേശ വിനോദ സഞ്ചാരി.
തൃശൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ ഉദ്ഘാടന പ്രസംഗം സദസിന് പുറകിലിരുന്ന് ശ്രവിയ്ക്കുന്ന ഭാര്യ ബെറ്റി ലൂയിസ്
സർവൈലൻസ് ടീം... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവൈലൻസ് ടീം കാറുകളിൽ പരിശോധന നടത്തുന്നു തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന്.
കേരളകൗമുദി115-ാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെൻ്ററിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിനീതോത്സവത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്  നടന്ന ദേവസംഗമം
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള വീട്ടില്‍ വോട്ട് ഇന്നലെ മുതൽ ആരംഭിച്ചതിനെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥർ 87വയസുള്ള തൃശൂർ മന്നത്ത് ലൈനിലെ ശാന്തകുമാരിയുടെ വിരലിൽ മഷി പുരട്ടുന്നു
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ ശേഷം തങ്ങളെ പഠനത്തിന് ഏറെ സഹായിച്ച പ്രധാന അദ്ധ്യാപിക പി.കെ ബിന്ദുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന വിദ്യർത്ഥിനികൾ തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം
പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുട്ടുക്കാരികൾ ചേർന്ന് ഷർട്ടിൽ ഓർമ്മകുറിപ്പുകൾ എഴുതി ചേർക്കുന്നു തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഴ്സുമാർ വെയിലിൽ കുട ചൂടി തൃശൂർ കളക്ട്രേറ്റിന് മുൻപിൽ പ്രതിക്ഷേധിക്കുന്നു
തൃശൂർ ഗരുഡ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിപിണറായിവിജയൻ മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
മണല്ലൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
  TRENDING THIS WEEK
പ്രളയം മനുഷ്യ നിർമ്മിതമാണന്നും, മാത്യു ടി തോമസ് എം.എൽ.എ ക്ക് പങ്ക് ഉണ്ടെന്നും ആരോപിച്ച് അബിൻ വർക്കി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹ സമരം ഇരുന്നപ്പോൾ.
കോട്ടയം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി.അനിൽകുമാർ കലാശക്കൊട്ടിൽ പങ്കെടുക്കുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പാറമേക്കാവിൻ്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ടുകർമ്മം
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ മീൻക്കെട്ടുകൾ വറ്റിച്ചതിന് ശേഷം അവശേഷിച്ച ചെറുമീനുകളെ കൊത്തിയെടുക്കാനെത്തിയ കൊക്കുകൾ.
തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്നതാണ് അന്തരീക്ഷത്തിലെ ചൂട്. ഇനിയും ചൂട് കൂടുമെന്നാണ് കാലാവസ്ഥ പ്രവചനം . പത്തനംതിട്ട നഗരത്തിലെ തണ്ണിമത്തൻ വില്പനക്കാരൻ
.നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ മുന്നണി പ്രവർത്തകർ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കലാശക്കൊട്ട് നടത്തുമ്പോൾ സൈക്കിളിൽ വന്ന യാത്രക്കാരൻ
ടൈമായി ..... നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന വിവിധ മുന്നണികളുടെ കലാശകൊട്ട് ആറ് മണിയായപ്പോൾ നിർത്തിയപ്പോൾ .
എം.ഡി സ്‌കൂളിലെ സെന്ററിൽ നിന്ന് കോട്ടയം നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ വാങ്ങി ബൂത്ത്കളിലേക്ക് പോകാൻ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിൻ്റെ കലാശക്കൊട്ട് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നടന്നപ്പോൾ
ആറന്മുള നിയോജകമണ്ചലത്തിലെ പരസ്യ പ്രചരണത്തിന് അവസാനം കുറിച്ച് നഗരത്തിൽ നടന്ന കൊട്ടിക്കലാശം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com