TRENDING THIS WEEK
അകത്ത് മത്സരം പുറത്ത് വിശ്രമം ... പാലക്കാട് നടക്കുന്ന 57-ാംമത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ വേദിയായ ബിഗ് ബസാർ ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ കിടക്കുന്ന തെരുവ് നായ .
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഡിജിറ്റൽ പെയിന്റ് മത്സരത്തിൽ നിന്ന് പകുതിയിൽ കരഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക .
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാത്രിയിൽ മൊബൈലിലെ ടോർച്ച് വെട്ടത്തിൽ പേട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് പ്രവർത്തകർ. എൽ.ഡി.എഫ് ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതുകൊണ്ട് ചിഹ്നം മാത്രമാണ് വിവിധയിടങ്ങളിൽ വരയ്ക്കുന്നത്.
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിലെ പരമ്പരയിൽ വീണാ നായരും ധന്യാ നായരും അവതരിപ്പിച്ച ഭരതനാട്യം
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്. വിഭാഗം സ്റ്റിൽ മോഡലുമായി അഭിത്ത് ടോം ബിജു. സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂർ ഇടുക്കി.
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക മാസാചരണ പരിപാടികളുടെ സംസ്ഥാനതല സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യഷ പ്രസംഗം നടത്തുന്നു