TRENDING THIS WEEK
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിനോടനുബന്ധിച്ച് പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം ജസ്റ്റിസ് കെ.ടി. തോമസ് ചാണ്ടി ഉമ്മൻ എം.എൽ.എയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോകുന്നു.മറിയാമ്മ ഉമ്മൻ സമീപം.
സാഗരം സാക്ഷി .... പകൽ രാത്രിയിൽ അലിയുന്ന നേരം സൂര്യാസ്തമയം ആസ്വദിച്ചും സെൽഫി എടുത്തും സഞ്ചാരികൾ. കോഴിക്കോട് കടപ്പുറത്തുനിന്നുള്ള ദൃശ്യം.
ഇനി തിരെഞ്ഞടുപ്പ് ചൂട്ടിൽ... തദ്ദേശ തിരെഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപ്പിക്കുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ചുമർ എഴുത്ത് സജീവമായപ്പോൾ പാലക്കാട് കൊട്ടേക്കാട് വേനോലി ഭാഗത്ത് നിന്ന്.
വിവാദങ്ങൾക്കിടെ ... പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല പട്ടയ വിതരണ മേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും യു.ഡി.എഫ് എം.എൽ.എ രാഹുൽ മാക്കൂട്ടത്തിൽ സൗഹൃദ സംഭാഷണത്തിൽ ജില്ലയിലെ വിവിധ പരിപ്പാടികൾക്ക് പങ്ക് എടുക്കാൻ എത്തിയ എം.എൽ.എയെ എൽ.ഡി.എഫ് സംഘടന പ്രവർത്തകർ എതിർത്തിരിന്നു.
പട്ടയം വിതരണം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ തനിക്ക് പട്ടയം വിതരണം ചെയ്ത മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന കൊഴുക്കുള്ളി സ്വദേശി തങ്കമണി. ഭർത്താവ് സുബ്രഹമണ്യൻ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം.
ലാലൂർ ഐ.എം വിജയൻ സ്പോർട്സ് കോപ്ലക്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുര നടയിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ''സ്കോർദഗോൾ " മത്സരത്തിൽ നിന്ന്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുതുപ്പള്ളി പള്ളി പാരീഷ് ഹാളിൽ നടത്തിയ ജന്മദിന സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്,മറിയ ഉമ്മൻ,കെ.ശിവദാസൻ നായർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ബെന്നി ബഹനാൻ.എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ,മറിയാമ്മ ഉമ്മൻ തുടങ്ങിയവർ സമീപം
ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.
ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സമ്മേളനം കെ.പി.സി.സി രാക്ഷിട്രീയകാര്യ സമിതി അംഗം പ്രെഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ.