TRENDING THIS WEEK
നട്ടാശേരി ക്രോധവത്ത് വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന അന്തർദേശീയ ഭാഗവത മഹാ സത്രത്തിൻ്റെ വിളംബരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിർവഹിക്കുന്നു.ഡോ കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി,സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ,മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി,സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031 തൃശൂർ റീജണൽ തിയറ്ററിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരായ കെ.രാജൻ സജി ചെറിയാൻ,സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ സൗഹൃദ സംഭാഷണത്തിൽ
ഓൾ ദ ബെസ്റ്റ്... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് എത്തിയ മന്ത്രി സജി ചെറിയാനും അവാർഡ് ജേതാക്കളുടെ പട്ടികയുമായി എത്തിയ അന്തിമ വിധി നിർണ്ണായ സമിതി ചെയർപേഴ്സൺ പ്രകാശ് രാജും തമ്മിൽ സൗഹൃദം പങ്കിടുന്നു സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ, സമിതി അംഗം ഭാഗ്യലക്ഷ്മി, വിജയരാജ മല്ലിക എന്നിവർ.
മധുരതരം... മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപ്പിച്ച തൃശൂർ സാഹിത്യ അക്കാഡമിക്ക് മുൻപിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിതരണം ചെയ്ത ലഡു വാങ്ങുന്ന ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ.
നെറ്റ് വർക്ക് ... മരച്ചില്ലകൾക്കിടയിൽ ഇരയെ പിടിക്കാൻ വലയൊരുക്കി കാത്തിരിക്കുന്ന ചിലന്തി
എൻ്റെ കേരളം... തൃശൂർ റീജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031ൽ കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച എൻ്റെ കേരളം നൃത്ത ശില്പത്തിൽ നിന്ന്.
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളുടെ അറ്റകുറ്റപണികൾക്കായി പുത്തൂർ നടരാജന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുന്നു.
സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ മേരാ യുവ ഭാരത് ജില്ലാ കേന്ദ്രം സംഘടിപ്പിച്ച ലോക്സഭാ മണ്ഡലത്തിന്റെ പദയാത്രയുടെ ഫ്ലാഗ് ഓഫ് വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിക്കുന്നു.
അതിരപ്പിള്ളി ചാർപ്പ വെള്ള ചാട്ടത്തിന് മുൻപിൽ വിനോദ സഞ്ചാരികളിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങൾ കാത്തിരിക്കുന്ന കുരങ്ങന്മാർ