TRENDING THIS WEEK
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്. വിഭാഗം സ്റ്റിൽ മോഡലുമായി അഭിത്ത് ടോം ബിജു. സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂർ ഇടുക്കി.
പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഡിജിറ്റൽ പെയിന്റ് മത്സരത്തിൽ നിന്ന് പകുതിയിൽ കരഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക .
പ്രകൃതിയുടെ ക്യാൻവാസിൽ മലപ്പുറം കോട്ടക്കുന്നിൽ സായാഹ്നം ആഘോഷിക്കാനെത്തി കുടുംബം.
പച്ച പുതച്ച് നിൽക്കുന്ന നെല്ലിന് വളം ഇട്ട് കൊടുക്കുന്ന തൊഴിലാളി. കോട്ടക്കൽ പുത്തൂർ പാടത്തുനിന്നുള്ള ദൃശ്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാത്രിയിൽ മൊബൈലിലെ ടോർച്ച് വെട്ടത്തിൽ പേട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് പ്രവർത്തകർ. എൽ.ഡി.എഫ് ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതുകൊണ്ട് ചിഹ്നം മാത്രമാണ് വിവിധയിടങ്ങളിൽ വരയ്ക്കുന്നത്.
തിരുമല ജംഗ്ഷനിൽ ജനകീയ വിചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ വേദിയിലെത്തിയ ജാഥയുടെ വൈസ് ക്യാപ്റ്റനും യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയുമായ കെ.എസ്. ശബരിനാഥന് പ്രവർത്തകൻ ഇരിക്കാൻ കസേര നൽകിയപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജാഥാ ക്യാപ്റ്റൻ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എന്നിവർ സമീപം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിലെ പരമ്പരയിൽ വീണാ നായരും ധന്യാ നായരും അവതരിപ്പിച്ച ഭരതനാട്യം
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യഷ പ്രസംഗം നടത്തുന്നു
സമഗ്ര ശിക്ഷ കേരളം സ്പെഷ്യൽ കലോത്സവത്തിൽ( സ്ക്രീനിംഗ്) പുനലൂരിൽ നിന്നെത്തിയ നവ്യായക അവതരിപ്പിച്ചമോഹിനിയാട്ടം