TRENDING THIS WEEK
അതിരപ്പിള്ളി ചാർപ്പ വെള്ള ചാട്ടത്തിന് മുൻപിൽ വിനോദ സഞ്ചാരികളിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങൾ കാത്തിരിക്കുന്ന കുരങ്ങന്മാർ
നെറ്റ് വർക്ക് ... മരച്ചില്ലകൾക്കിടയിൽ ഇരയെ പിടിക്കാൻ വലയൊരുക്കി കാത്തിരിക്കുന്ന ചിലന്തി
എൻ്റെ കേരളം... തൃശൂർ റീജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031ൽ കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച എൻ്റെ കേരളം നൃത്ത ശില്പത്തിൽ നിന്ന്.
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
നട്ടാശേരി ക്രോധവത്ത് വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന അന്തർദേശീയ ഭാഗവത മഹാ സത്രത്തിൻ്റെ വിളംബരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിർവഹിക്കുന്നു.ഡോ കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി,സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ,മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി,സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനിയും,വല്ല്യമ്മ മിനിയും മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലിരുന്ന് വിലപിച്ചപ്പോൾ
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനി
ഓൺലൈൻ വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഗിഗ് & പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം.സജീവ് ഡെലിവറി തൊഴിലാളി സുധീറിന് മധുരം നൽകി ആഹ്ളാദം പങ്ക്വയ്ക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിക്കും മുന്നേ ചാലക്കുടി നഗരസഭ 37-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആൻ്റു കൈതാരൻ പ്രചാരണത്തിൻ്റെ ഭാഗമായി ചിഹ്നം പതിപ്പിക്കാനുള്ള സ്ഥലം വിട്ട് തൻ്റെ ഫ്ലക്സ് ബോർഡ് വാർഡിൽ സ്ഥാപിച്ചപ്പോൾ
ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പുതിയതായി അനുവദിച്ച കടയ്ക്കൽ - പാലാ ലിങ്ക് ബസിന്റെ ആദ്യ യാത്രക്ക് മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഒഫ് ചെയ്യുന്നു.