TRENDING THIS WEEK
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ നവീകരിച്ച ലേയ്ക്ക് വില്ലേജ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ മീനടം മാളിയേക്കൽ ശോശാമ്മ കുര്യന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജസ്റ്റിസ് കെ.ടി.തോമസിന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന യോഗത്തിൽ പങ്കെടുത്ത ശേഷം പോകുന്ന ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, സുധാകുര്യൻ,രാധാ വി.നായർ, പി.കെ.വൈശാഖ്, പ്രസിഡന്റ് അഡ്വ.ഹേമലതാ പ്രേംസാഗർ തുടങ്ങിയവർ
മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെയുള്ള മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ മുന്നേറ്റം
കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർലീഗ് കേരള മത്സരത്തിൽ കൊച്ചി ഫോർക്ക എഫ്സിക്കെതിരെ മലപ്പുറം ഫുട്ബാൾ എഫ്.സിയുടെ ജോൺ കെന്നഡി ഗോൾ നേടുന്നു.
താരാട്ട് വഴിയെ...സ്കൂട്ടർ യാത്രാമദ്ധ്യേ രക്ഷിതാക്കളുടെ നടുക്കിരുന്ന് സുരക്ഷിതരായി ഉറങ്ങുന്ന കുട്ടികൾ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
കണ്ടുപിടിത്തവുമായി...കുറവിലങ്ങാട് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന വിദ്യാർത്ഥികൾ.
കേരളകൗമുദി കോട്ടയം എഡിഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ നടന്ന 'രജതോത്സവം" പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീതാ വിശ്വനാഥൻ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,പി.ജെ.ജോസഫ് എം.എൽ.എ,അഡ്വ. ഡീൻ കുര്യാക്കോസ് എം.പി,എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ,യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ സമീപം