കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ദുരന്തമുഖം... പടക്കശാല പൊട്ടിത്തെറി ഉണ്ടായ മുണ്ടത്തിക്കോട്ടെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ.ടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ,സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ
പാലക്കാട് നരീക്കുത്തിക്ക് സമീപം ഫ്രൂട്ട്സ് വ്യാപാരസ്ഥാപനത്തിൻ്റെ ഗോഡൗണിൽ സൂക്ഷിച്ച കടലാസ്. തെർമോക്കോൾ. പ്ലാസ്റ്റിക്ക് എന്നിവയ്ക്ക് തീ പിടിച്ചപ്പോൾ അഗ്നിരക്ഷാസോനാഗങ്ങൾ തീ അണയ്ക്കുന്നു.
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
വൈ'കൂൾ' ഓട്ടോ, നാച്വറൽ സൺ റൂഫ് കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട്  നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. താരതമ്യേന ചൂട് കുറവായ ഈ ഓട്ടോ യാത്രക്കാർക്ക് ആശ്വസമാണ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരിൽ നിന്ന് പകർത്തിയ ചിത്രം.
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
പെയ്തൊഴിയാൻ .... കനത്ത ച്ചൂടിന് ആശ്വാസമേകാൻ വേനൽ മഴക്കായി ആകാശത്ത് കൂടിയ കാർമേഘങ്ങൾ. കോട്ടയം നഗരത്തിൽ പ്രതീക്ഷിച്ച പോലെ മഴ പെയ്തില്ല
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
വഴിയിൽ വലഞ്ഞ്...നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവാക്കൾ വാഹനം കിട്ടാതെ വഴിയിൽ പെട്ടുപോയപ്പോൾ.
പെട്ടു പോയി ഭായ്...നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അതിഥി തൊഴിലാളികൾ വാഹനം കിട്ടാതെ സാധനങ്ങളുമായി നടന്ന് പോകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com